Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു പകരം പുതിയത് പണികഴിപ്പിക്കണമെന്നതാണ് കേരളത്തിന്റെ വ്യക്തമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • Thursday 04, 2021
  • Anna
General

തിരുവനന്തപുരം
നൂറ്റിയിരുപത്താറ് വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനു പകരം പുതിയത് പണികഴിപ്പിക്കണമെന്നതാണ് കേരളത്തിന്റെ വ്യക്തമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ടി പി രാമകൃഷ്ണന്റെ അടിയന്തര ചോദ്യത്തിന് മറുപടി നല്‍കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍ക്ക് അനുസൃതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സുപ്രീംകോടതിയില്‍ കേരളം ഫയല്‍ചെയ്ത നോട്ടുകളില്‍ തമിഴ്നാട് വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136ല്‍നിന്ന് 142 അടിയായി ഉയര്‍ന്നാലുള്ള അപകടസാധ്യതയും ചൂണ്ടിക്കാട്ടി. 136നു മുകളില്‍ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിന് നല്‍കുന്ന മര്‍ദം ക്രമാനുഗതമായ ഒന്നല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി മുമ്ബാകെ തമിഴ്നാട് സമര്‍പ്പിച്ച റൂള്‍ കര്‍വിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്. തുലാവര്‍ഷത്തിനുമുമ്ബ് ലഭിച്ച അതിതീവ്ര മഴ കാരണം ഒക്ടോബര്‍ 29 മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നുവിടുന്നുണ്ട്. വ്യക്തമായ മുന്നറിയിപ്പോടെ നിയന്ത്രിത അളവിലാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടി കാരണമാണ് ഇത് സാധ്യമായത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതിലെ ആശങ്ക സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനം അവലോകനംചെയ്ത് മുന്‍കരുതലെടുക്കുന്നുണ്ട്. കാര്യങ്ങള്‍ വിശദീകരിച്ച്‌ ഒക്ടോബര്‍ 24ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് ലഭിച്ച മറുപടിയില്‍ രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.