Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത്‌ ശക്തമായ കാറ്റും മഴയും തുടരും ; ടൗട്ടെ അതീതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്.

  • Sunday 16, 2021
  • Anna
General

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്രചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഇപ്പോൾ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്‌ച രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലുംഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പാണ്. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണംസംസ്ഥാനത്ത് ഇന്നും മഴ തുടരും.

ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും‌ തുടരുകയാണ്. ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനും കപ്പൽഗതാഗതത്തിനുമുള്ള വിലക്ക് തുടരുകയാണ്. ചുഴലിക്കാറ്റിന്‍റെ സ്വാധീനം ചൊവ്വാഴ്‌ച്ച വരെ തുടരും.