Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഡിആർഡിഒ വികസിപ്പിച്ച കോവിഡ്‌ പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച്‌ പുറത്തിറക്കി; മരുന്ന്‌ രോഗികൾക്ക്‌ വെള്ളത്തിൽ അലിയിപ്പിച്ച്‌ കഴിക്കാം.

  • Tuesday 18, 2021
  • Anna
General


ന്യൂഡൽഹി : പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആർഡിഒ) വികസിപ്പിച്ച കോവിഡ്‌ പ്രതിരോധമരുന്നിന്റെ ആദ്യ ബാച്ച്‌ പുറത്തിറക്കി. 2–ഡിയോക്സി–ഡി–ഗ്ലൂക്കോസ്‌ (2–-ഡിജി) മരുന്ന്‌ പ്രതിരോധമന്ത്രിരാജ്‌നാഥ്‌സിങ്ങില്‍ നിന്ന് ആരോഗ്യമന്ത്രി ഹർഷ്‌വർദ്ധൻ ഏറ്റുവാങ്ങി. ഡിആർഡിഒ ലാബായ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ന്യൂക്ലിയർ മെഡിസിൻ ആൻഡ്‌ അലൈഡ്‌ സയൻസസും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ്‌ ലബോറട്ടറീസുംചേർന്നാണ്‌ മരുന്ന്‌ വികസിപ്പിച്ചത്‌.

2–-ഡിജി മരുന്ന്‌ ജൂൺമുതൽ രാജ്യത്തെ എല്ലാ ആശുപത്രിയിലും ലഭ്യമാക്കുമെന്ന്‌ ഡിആർഡിഒ ചെയർമാൻ ജിസതീഷ്‌ റെഡ്ഡി അറിയിച്ചു. മരുന്നിന്റെ ആദ്യബാച്ച്‌ നിയന്ത്രിതരീതിയിൽ  ഡൽഹി എയിംസിലും സൈനികആശുപത്രികളിലും ഉപയോഗിക്കും. 2–-ഡിജി മരുന്ന്‌ രോഗികൾക്ക്‌ വെള്ളത്തിൽ അലിയിപ്പിച്ച്‌ കഴിക്കാം.

കോവിഡ്‌ ബാധിച്ച കോശങ്ങളിൽ കടന്നുചെല്ലുന്ന മരുന്ന്‌ രോഗബാധിത കോശങ്ങൾ ഇരട്ടിക്കുന്നത്‌ തടയും. രോഗികളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. അഞ്ചോ ഏഴോ ദിവസം രണ്ടുനേരം വീതം മരുന്ന്‌കഴിക്കേണ്ടി വരും.