Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം ടോള്‍ ബൂത്ത് മുക്തമാകും; നിതിന്‍ ഗഡ്‌കരി.

  • Friday 19, 2021
  • KJ
General

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടോള്‍ ബൂത്തുകളും ഒഴിവാക്കി ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിക്കല്‍ സംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി ലോക്സഭയില്‍ അറിയിച്ചു. ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം ടോള്‍ ബൂത്ത് മുക്തമാകും. റഷ്യന്‍ ജി.പി.എസ് സാങ്കേതികവിദ്യയാണ് നടപ്പാക്കുക.
 

രാജ്യത്ത് 93 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ അടയ്ക്കാതെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫാസ്ടാഗ് കര്‍ശനമാക്കിയതോടെ 100 കോടി രൂപയോളം പ്രതിദിനം അധികം ലഭിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.