Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സേവ് ലക്ഷദ്വീപ് ഫോറം ഈ മാസം ഏഴിന് ജനകീയ നിരാഹാര സമരം നടത്തും.

  • Thursday 03, 2021
  • Anna
General

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം നടത്താന്‍ സേവ് ലക്ഷദ്വീപ് ഫോറംസേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. കൊച്ചിയില്‍ നടന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതിനെ തുടര്‍ന്ന് ഈ മാസം ഏഴിന് ജനകീയ നിരാഹാര സമരം നടത്തും. 

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാരം സമരത്തില്‍ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. 

ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടര്‍ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി എല്ലാ ദ്വീപുകളിലും സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കും. നിയമ പോരാട്ടം നടത്താനായി ലീഗല്‍ സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്.