Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിദേശത്ത് നിന്ന് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ കുവൈത്തിലെ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി.

  • Monday 06, 2021
  • Anna
General

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ കുവൈത്തിലെ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് മഹാമാരി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടത് കാരണമാണ് നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ എത്താന്‍ സാധിക്കാതിരുന്നത്.

ഈ സമയം അവരുടെ താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്‍പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം. അതേസമയം നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി അവസരം നല്‍കാന്‍ പദ്ധതിയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വിമാനത്താവളങ്ങള്‍ തുറക്കുകയും ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവരികയും ചെയ്‍തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഇളവുകളുണ്ടാകില്ലെന്നും നിയമ ലംഘകരെ അറസ്റ്റ് ചെയ്‍ത് നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.