Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം.

  • Thursday 28, 2021
  • Anna
General

ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ജാമ്യം ലഭിച്ചത്. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

2020 ആഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ബിനീഷിന്റെ പേര് ഉയര്‍ന്ന് വരികയും ചെയ്തു. പിന്നീടാണ് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്.

മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാറിന്റെ കരാറുകള്‍ ലഭിക്കാന്‍ ബംഗളൂരുവില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുമായി ചര്‍ച്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

മയക്കുമരുന്ന് കേസിലെ പ്രതി സുഹാസ് കൃഷ്ണ ഗൗഡയാണ് ഇതുസംബന്ധിച്ച നിര്‍ണായക മൊഴി ഇ.ഡിക്ക് നല്‍കിയത്. സുഹൃത്തായ മുഹമ്മദ് അനൂപ് വഴി സുഹാസ് കഴിഞ്ഞവര്‍ഷം ജൂണില്‍ ബംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്‌മെന്റില്‍ ബിനീഷുമായി കൂടിക്കാഴ്ച നടത്തിയെന്നും അന്നേ ദിവസം ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായും ഇ.ഡി വെളിപ്പെടുത്തുന്നു. കേരള സര്‍ക്കാറില്‍നിന്ന് സിവിക് വര്‍ക്കുകളുടെ കോണ്‍ട്രാക്ട് സംഘടിപ്പിച്ചു നല്‍കാന്‍ സുഹാസ് ആവശ്യപ്പെടുകയും മൂന്നു മുതല്‍ നാലു ശതമാനം വരെ കമീഷന്‍ ബിനീഷിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പാര്‍ട്‌മെന്റില്‍ തന്നെ കൂടാതെ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂ ജീവനക്കാരനായ സോണറ്റ് ലോബോ, എയര്‍ഹോസ്റ്റസായി പരിശീലനം പൂര്‍ത്തിയാക്കിയ രേഷ്മ തസ്‌നി, പേരറിയാത്ത മറ്റൊരു യുവതി എന്നിവരുമുണ്ടായിരുന്നതായും എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് കൃഷ്ണ ഗൗഡ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

രണ്ടാം പ്രതി കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപുമായുള്ള ബിനീഷിന്റെ ബന്ധത്തെ കുറിച്ച് നേരത്തേ ഇ.ഡി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കുറ്റപത്രത്തിലും ആവര്‍ത്തിച്ചു. മൂവാറ്റുപുഴയിലെ പ്ലാന്‍േറഷന്‍ ബിസിനസുകാരനായ അബി എന്ന സുഹൃത്ത് വഴിയാണ് അനൂപിനെ പരിചയപ്പെടുന്നതെന്നും 2016ല്‍ ഹോട്ടല്‍ ബിസിനസിന്റെ പ്രപ്പോസലുമായി അനൂപ് തന്നെ സമീപിക്കുകയായിരുന്നെന്നും ബിനീഷ് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് രണ്ടു വര്‍ഷത്തേക്ക് നിക്ഷേപമായാണ് 30 മുതല്‍ 35 ലക്ഷം വരെ നല്‍കിയതെന്നും ഈ തുക ബാങ്കില്‍നിന്ന് വായ്പയെടുത്തതാണെന്നുമാണ് ബിനീഷ് ഇ.ഡിയെ അറിയിച്ചത്