Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വാ​തി​ല്‍പ്പ​ടി സേ​വ​നം പ​ദ്ധ​തി സെ​പ്​​റ്റം​ബ​റി​ല്‍ ആ​രം​ഭി​ക്കും.

  • Thursday 26, 2021
  • Anna
General

ആ​ല​പ്പു​ഴ: അ​ശ​ര​ണ​രും കി​ട​പ്പ് രോ​ഗി​ക​ളും ഉ​ള്‍പ്പെ​ടെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വാ​തി​ല്‍പ്പ​ടി സേ​വ​നം പ​ദ്ധ​തി സെ​പ്​​റ്റം​ബ​റി​ല്‍ ആ​രം​ഭി​ക്കും.
പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്ന​തി​നും ക​ല​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ‍ യോ​ഗം ചേ​ര്‍ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ, തി​രു​വ​ന്‍വ​ണ്ടൂ​ര്‍, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, ക​രു​വാ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നിവിടങ്ങളി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ക്കു​ക. 

വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കി​ട​പ്പി​ലാ​യ​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​കു​ന്ന പ​ദ്ധ​തി ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​മാ​യി വാ​ര്‍ഡ്ത​ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണം, സേ​വ​നാ​വ​കാ​ശ പ​ട്ടി​ക ത​യാ​റാ​ക്ക​ല്‍, സ​ന്ന​ദ്ധ സേ​വ​ക​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ പൂ​ര്‍ത്തീ​ക​രി​ക്കും. സ​ന്ന​ദ്ധ സേ​വ​ക​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി സെ​പ്​​റ്റം​ബ​റി​ല്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന്​ സ​ജ്ജ​മാ​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. 

ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള മ​സ്​​റ്റ​റി​ങ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്നു​ള്ള ധ​ന​സ​ഹാ​യം, സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍ഷ​ന്‍ എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്ക​ല്‍, അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​ള്ള മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍ക​ല്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ല്‍കു​ക. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു​ന​ല്‍കും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ര്‍ഡ് ത​ല​ത്തി​ല്‍ വാ​ര്‍ഡ് അം​ഗ​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 15 അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ല്‍ 17 അം​ഗ​ങ്ങ​ളും വീ​ത​മു​ള്ള ക​മ്മി​റ്റി​യാ​ണ് രൂ​പ​വ​ത്​​ക​രി​ക്കു​ക. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ സേ​വ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും. 

ക​മ്പ്യൂട്ട​ര്‍ നൈ​പു​ണ്യ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യു​മു​ള്ള​വ​ര്‍, സ​ന്ന​ദ്ധ സേ​ന ഡ​യ​റ​ക്ട​റേ​റ്റി​ല്‍നി​ന്ന്​ ല​ഭ്യ​മാ​ക്കു​ന്ന​വ​ര്‍, അ​ക്ഷ​യ കേ​ന്ദ്രം പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് സ​ന്ന​ദ്ധ സേ​വ​ക​രാ​യി നി​യ​മി​ക്കു​ക. 

പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി ഉ​റ​പ്പാ​ക്കു​ക, സേ​വ​നം ന​ല്‍കു​ന്ന​തി​ന് അ​നു​യോ​ജ്യ​മ​രാ​യ​വ​രെ നി​യോ​ഗി​ക്കു​ക, സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കും.