Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അനിയന്ത്രിതമായ ആള്‍ക്കൂട്ടം കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ നിര്‍ത്തി​വെച്ചു.

  • Friday 11, 2021
  • Anna
General

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നിയമനത്തി​െന്‍റ പേരില്‍ തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍. സാമൂഹിക അകലം പാലിക്കുന്നത് പരാജയപ്പെട്ടതോടെ ഇന്‍റര്‍വ്യൂ നിര്‍ത്തി​വെച്ചു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡിലേക്ക്​ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങളാണ് അനിയന്ത്രിതമായ ആള്‍ക്കൂട്ടം കാരണം നിര്‍ത്തി​ വെച്ചത്. മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സ വാര്‍ഡിലേക്ക് നഴ്‌സുമാരുടെയും ക്ലീനിംഗ് സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കുന്നതിനായാണ് വ്യാഴാഴ്ച ഇന്‍റര്‍വ്യൂ സംഘടിപ്പിച്ചിരുന്നത്. 

ആയിരത്തി അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികളും രക്ഷാകര്‍ത്താക്കളുമാണ് ജില്ലക്കകത്തും പുറത്തും നിന്നായി ഒഴുകിയെത്തിയത്. 

മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരും പൊലീസും ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിനിടെ അധികൃതര്‍ ഇന്‍റര്‍വ്യൂ ആരംഭിച്ചതോടെ പ്രശ്നങ്ങള്‍ ഒന്നുകൂടി സങ്കീര്‍ണമായി. 

ഉദ്യോഗാര്‍ഥികളില്‍ ചിലര്‍തന്നെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ആരോപിച്ചതോടെ അഭിമുഖവുമായി അധികൃതര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായി. തുടര്‍ന്നാണ് ഇന്‍റര്‍വ്യൂ മാറ്റി​െവച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചത്. പുതുതായി 110 ഐ.സി.യു കിടക്കകള്‍ തയാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാറ്റി​െവച്ച ഇന്‍റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. 

അതേസമയം മെഡിക്കല്‍ കോളജില്‍ നിയമനത്തി​െന്‍റ പേരില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആള്‍ക്കൂട്ടമുണ്ടായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഇതുസംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.