Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിദേശ രാജ്യത്ത് നിന്ന് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് റെജിസ്ട്രേഷൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.

  • Monday 07, 2021
  • Anna
General

കുവൈറ്റ് :  വിദേശ രാജ്യത്ത് നിന്ന് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് റെജിസ്ട്രേഷൻ  കുവൈത്ത് ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx ഈ ലിങ്കിൽ പ്രവേശിച്ച ശേഷം  കുവൈത്ത്‌ സിവിൽ ഐ. ഡി.നമ്പർ, ഈ മെയിൽ അഡ്രസ്‌ എന്നീ ഭാഗങ്ങൾ പൂരിപ്പിച്ച ശേഷം ഈ മെയിൽ അഡ്രസ്സിൽ ഒറ്റ തവണ വെരിഫിക്കേഷൻ കോഡ്‌ ലഭിക്കും.ഈ കോഡ്‌ നൽകി വെരിഫിക്കേഷൻ പേജ്‌ പൂരിപ്പിച്ച ശേഷമാണ് അടുത്ത നടപടി ക്രമങ്ങൾ ആരംഭിക്കുക. വ്യക്തിഗത വിവരങ്ങൾ, വാക്സിനേഷൻ വിവരങ്ങൾ മുതലായ വിവരങ്ങളാണു അടുത്തതായി പൂരിപ്പിക്കേണ്ടത്‌. തുടർന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്‌ 500 കെ. ബി. സൈസിൽ കൂടാത്ത രീതിയിൽ അപ്ലോഡ്‌ ചെയ്യണം. 3 ദിവസത്തിനകം പൊതു ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകൾക്ക്‌ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. 

സർട്ടിഫിക്കറ്റിനു അംഗീകാരം ലഭിക്കുന്നവർക്ക്‌ ഇമ്മ്യൂൺ അപ്പ്ലിക്കേഷൻ വഴി വിവരങ്ങൾ ലഭ്യമാകും. ഇമ്മ്യൂൺ ആപ്പ്ളിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ്‌ സ്റ്റോറിലും ലഭ്യമാണു. ഇമ്മ്യൂൺ ആപ്പ്ലിക്കേഷനിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണു കുത്തിവെപ്പ്‌ സ്വീകരിച്ചവർക്കു കുവൈത്തിൽ പ്രവേശിക്കുന്നതിനു ഭാവിയിൽ ഏർപ്പെടുത്തിയേക്കാവുന്ന ഇളവുകൾ ലഭിക്കുക.