Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്.
- Tuesday 10, 2021
- Anna
General
കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് ടാക്സ് അടക്കാന്‍ ബാക്കിയുണ്ടായിരുന്നുവെന്ന് കണ്ണൂര്‍ ആര്.ടി.ഒ ഉണ്ണികൃഷ്ണന് പറഞ്ഞു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇവര്‍ വാഹനം മൊത്തമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് ടയറുകളും മാറ്റി. സെര്‍ച്ച് ലൈറ്റുകള്‍ അധികമായി ഘടിപ്പിച്ചു. വാഹനത്തിന്റെ നിറം വെള്ളയില്‍നിന്ന് കറുപ്പാക്കി മാറ്റി. ബോഡിയില്‍ ഗ്രാഫിക്സുകള്‍ ഉപയോഗിച്ചു.
മറ്റുള്ള യാത്രക്കാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ചിത്രങ്ങളും വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി ഉത്തരവുണ്ട്.
ഇതും ഇവര്‍ ലംഘിച്ചു. ഇതിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ഓരോ ആള്‍ട്ടറേഷനും 5000 രൂപ വെച്ചാണ് പിഴ ഈടാക്കിയത്.
വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് മുമ്പ് അപേക്ഷ നല്‍കണം. നിയമത്തിനുള്ളില്‍ നില്‍ക്കുന്നവക്ക് അനുമതി നല്‍കും. രൂപമാറ്റം വരുത്തിയ ശേഷം വാഹനം അധികൃതരെ കാണിക്കണം. എന്നാല്‍, മാത്രമേ വാഹനം പുറത്തിറക്കാന്‍ കഴിയൂ എന്നും ആര്.ടി.ഒ അറിയിച്ചു.
അതേസമയം, തങ്ങള്‍ക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് എബിനും ലിബിനും ആരോപിച്ചു. ടാക്സ് അടച്ചിട്ടില്ലെന്ന് പറഞ്ഞാണ് ആദ്യം എം.വി.ഡി വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്സിന്റെ പേപ്പര്‍ കാണിച്ചപ്പോള്‍ വാഹനം വിട്ടുതന്നു.
അടുത്ത ദിവസം വീണ്ടും വന്ന് വാഹനം കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ 52,000 പിഴ അടക്കണമെന്നാണ് പറയുന്നത്. ഓഫിസില്‍ അതിക്രമം കാണിച്ചെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് പൊലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണ്. നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വണ്ടിയെ സ്നേഹിച്ചതിന് കൊലപാതകിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna