Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിദേശത്തേക്ക് പോകുന്നവർക്ക്‌ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടാൽ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകുമെന്നും മുഖ്യമന്ത്രി

  • Saturday 22, 2021
  • Anna
General

തിരുവനന്തപുരം : വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവർക്ക് വാക്സിനേഷൻനിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  വിദേശത്ത് പോകുന്നവർക്ക് ആവശ്യപ്പെട്ടാൽ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീൽഡ് ജീവനക്കാരെയും  തുറമുഖജീവനക്കാരെയും വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. മെഡിക്കൽ സ്‌റ്റോറുകളിലെ ഫാർമസിസ്‌റ്റുകൾക്കും വാക്‌സിൻ നൽകാൻ മുൻഗണനാ പട്ടികയിൽപ്പെടുത്തുന്നത്‌ പരിഗണിക്കുമെന്നുംമുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാകലക്ടർമാർക്ക് നിർദേശം നൽകി. അവശ്യ സാധനങ്ങൾക്കുവേണ്ടി ആദിവാസികൾ പുറത്തുപോകുന്നത് ഈഘട്ടത്തിൽ പ്രശ്നമാകും.

അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യസർവീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കും.

കൃഷിക്കാർക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷിപണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈയിൽ സൂക്ഷിക്കണം.