Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍റര്‍നെറ്റ്​ ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു.

  • Sunday 06, 2021
  • Anna
General

തിരുവനന്തപുരം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍റര്‍നെറ്റ്​ ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. പത്തിന്​ രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.ദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ്​ ലഭ്യത പ്രശ്​നമാവുന്നത്​ ക​ുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം. 

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്​നങ്ങള്‍ ഫോണ്‍വഴിയും ഫേസ്​ബുക്ക് സന്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും കലക്​ടര്‍മാര്‍ക്കും ലഭിച്ചിരുന്നു. ഇതി​െന്‍റ അടിസ്ഥാനത്തിലാണ്​ മുഖ്യമന്ത്രി യോഗം വിളിക്കാന്‍ തീരുമാനിച്ചത്​. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നെറ്റ്‌വര്‍ക്ക് കവറേജി​െന്‍റ ​കുറവായിരുന്നു. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമായി നടത്താനാവുകയുള്ളു. 

മലയോര മേഖലകളിലാണ്​ നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്​. ചിലപ്രദേശങ്ങളില്‍ ഡാറ്റ കണക്​ഷന്‍ ഇല്ലാത്തതിനാല്‍ ലൈവ് ക്ലാസുകള്‍ കാണുന്നതിനും അധ്യാപകര്‍ അയച്ചു കൊടുക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 

പ്രതിമാസമുള്ള റീചാര്‍ജുകള്‍ ചെലവേറിയതാണെന്നും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ പ്രയാസം സൃഷ്​ടിക്കുന്നുവെന്ന പരാതി രക്ഷിതാക്കളും ഉന്നയിച്ചിരുന്നു.