Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഫൈസര്‍ വാക്‌സീന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണം ; ഫൈസര്‍ ചീഫ് എക്‌സീകൂട്ടീവ് ഓഫിസര്‍ ആല്‍ബര്‍ട്ട് ബര്‍ള

  • Saturday 17, 2021
  • KJ
General

ന്യൂയോര്‍ക്ക്: കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഇതിനകം രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്നു ഫൈസര്‍ ചീഫ് എക്‌സീകൂട്ടീവ് ഓഫിസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനു ശേഷം എല്ലാ വര്‍ഷവും കോവിഡ് വാക്‌സീന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.

ഫൈസര്‍ വാക്‌സീന്റെ പ്രതിരോധ ശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്.
വാക്‌സീന്‍ സ്വീകരിച്ച ശേഷം അടുത്ത ആറുമാസം ഹൈ ലവല്‍ സുരക്ഷിതത്വമാണു ഫൈസര്‍ വാക്‌സീന്‍ ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സീന്‍ എടുക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രം മതി. എന്നാല്‍ ഫ്‌ളുവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സീനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇന്‍ഫ്‌ളുവന്‍സ് വൈറസിനു സമമാണെന്നും പോളിയോ വൈറസ് പോലെയല്ലെന്നും സിഇഒ പറഞ്ഞു. ഇതിനെ കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു വരികയാണെന്നും ഫൈസര്‍ സിഇഒ പറഞ്ഞു.