Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജ്യസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളായി ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും മല്‍സരിക്കും.

  • Friday 16, 2021
  • KJ
General

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളായി ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും മല്‍സരിക്കും. കെരളി ടി വി എംഡിയായ ജോണ്‍ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവാണ്.

സിപിഎം സംസ്ഥാന സമിതി അംഗമാണ് ഡോ. വി ശിവദാസന്‍. ഇരുവരും ആദ്യമായാണ് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരുടെയും പേരിന് അംഗീകാരം നല്‍കിയത്.

നേരത്തെ സ്ഥാനമൊഴിയുന്ന കെ കെ രാഗേഷിന് ഒരു ടേം കൂടി നല്‍കണമെന്ന വാദം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. കര്‍ഷക സമരത്തില്‍ രാഗേഷിന്റെ ഇടപെടല്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഗേഷിന് ഒരു ടേം കൂടി വേണമെന്ന് വാദമുയര്‍ത്തിയത്. എന്നാല്‍ പുതുമുഖങ്ങള്‍ സ്ഥാനാര്‍ത്ഥികളാകട്ടെ എന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കിസാന്‍ സഭ ജോയിന്റെ സെക്രട്ടറിയുമായ വിജു കൃഷ്ണന്‍, ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകളും രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു.

വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഈ മാസം 30 ന് തെരഞ്ഞെടുപ്പ്. രണ്ടു പേരെയാണ് ഇടതുപക്ഷത്തിന് ജയിപ്പിക്കാനാകുക. യുഡിഎഫിന് ജയിപ്പിക്കാവുന്ന ഏക സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.