Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തൊഴിലിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ ഏപ്രിൽ 11 ഞായറാഴ്ച മുതൽ

  • Thursday 08, 2021
  • Anna
General

ന്യൂഡൽഹി : ഏപ്രിൽ 11 ഞായറാഴ്ച്ച മുതൽ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലെ 45 വയസ്സിനു മുകളിലുള്ള ജീവനക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകും. 
വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുളള 100 ജീവനക്കാരെങ്കിലും ഉളള ഓഫീസുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ സെഷന്‍ നടത്താമെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. നിലവിലുളള ഒരു വാക്സിനേഷന്‍ സെന്ററുമായി യോജിപ്പിച്ചായിരിക്കണം ഇവിടങ്ങളില്‍ വാക്സിനേഷന്‍ നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർക്ക് സൗജന്യമായിട്ടു ലഭിക്കുമെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ചെയ്യുന്നവരിൽ നിന്ന് പണം ഈടാക്കുന്നതുമായിരിക്കും. ഒരാളിൽ നിന്നും 250 രൂപ വീതം ആയിരിക്കും കൈപ്പറ്റുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
വാക്സിൻ എടുക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാർ കുത്തിവെപ്പിനു മുന്നോടിയായി www.cow.in പോർട്ടലിൽ രജിസ്ടർ ചെയ്യേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് ഓൺ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.