Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എസ്.എം.എ രോഗം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു.

  • Wednesday 21, 2021
  • Anna
General

കോഴിക്കോട്​: എസ്.എം.എ രോഗം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്‍റെ മകന്‍ ഇമ്രാന്‍ അഹമ്മദ് ആണ് മരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്‍്റിലേറ്ററിലായിരുന്നു കഴിഞ്ഞ നാലു മാസമായി കുഞ്ഞ്.
 

ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. എസ്.എം.എ രോഗത്തിനുള്ള 18 കോടി രൂപയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇമ്രാന്‍റെ പിതാവ് ആരിഫായിരുന്നു. ഈ പരാതിയില്‍ തീരുമാനമാകുംമുമ്ബാണ് ഇമ്രാന്‍റെ മരണം.

മരുന്നിനായി 18 കോടി രൂപ വേണ്ടിവന്നതോടെ പിതാവും സുഹൃത്തുക്കളും നാട്ടുകാരും മുന്നിട്ടിറങ്ങി തുക കണ്ടെത്താനുള്ള ശ്രമം അന്തിമഘട്ടത്തിലിരിക്കെയാണ്​ മരണം.

ചൊവ്വാഴ്ച രാവിലെയുള്ള വിവരമനുസരിച്ച്‌ അക്കൗണ്ടില്‍ 16.10 കോടി രൂപ എത്തിയിരുന്നു. ഇതോടെ ശേഷിക്കുന്ന രണ്ടുകോടി പെട്ടെന്ന് സ്വരൂപിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ചികിത്സക്കായി രൂപവത്​കരിച്ച ജനകീയ സമിതിയും നാട്ടുകാരും. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലുമായി കുഞ്ഞ് വെന്‍റിലേറ്ററില്‍ തീവ്ര പരിചരണത്തിലായിരുന്നു. മരുന്ന് ലഭിച്ചാല്‍ കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാമെന്ന വിശ്വാസത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും യുവാക്കളും വിവിധ കൂട്ടായ്മകളും പണം സ്വരൂപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. ജൂണ്‍ 30നാണ് മങ്കട ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്ന് ആരംഭിച്ച കലക്ഷന്‍ ആരംഭിച്ചത്. ജൂലൈ ആറു മുതലാണ് ഊര്‍ജിതമായ കലക്ഷന്‍ ആരംഭിച്ചത്. ദിവസങ്ങള്‍ക്കകം കേരളത്തിനകത്തുനിന്നും ഗള്‍ഫില്‍ നിന്നുമടക്കം സഹായങ്ങള്‍ ഒഴുകിയെത്തി. മൂന്നു മക്കളായിരുന്നു ആരിഫിന്. രണ്ടാമത്തെ കുഞ്ഞ് നേരത്തെ മരിച്ചു. മാതാവ്: റനീസ തസ്നി. സഹോദരി: ദിയാന ഫാത്തിമ.