Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എന്‍ഫോഴ്‌സ്‌മെന്റിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി.

  • Friday 16, 2021
  • KJ
General

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടററേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. രണ്ട് എഫ്.ഐ.ആറുകളും റദ്ദാക്കിയിട്ടുണ്ട്. ൈക്രംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും രേഖകളും മുദ്രവച്ച കവറില്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിച്ച്‌ വിചാരണ കോടതിക്ക് വേണമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന് കാണിച്ചായിരുന്നു ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്. രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന കേസില്‍ തെളിവുകളും രേഖകളും വിചാരണ കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പക്കലാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന രേഖകളില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റെ അധികാരത്തില്‍ സംസ്ഥാനം ഇടപെടുന്നുവെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ പോലീസിനോ മജിസ്‌ട്രേറ്റിനോ മൊഴി നല്‍കിയിട്ടില്ല. ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ നേരിട്ട് കേസ് എടുക്കാന്‍ കഴിയില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. സ്വപ്‌നയുടെത് എന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയും രണ്ട് വനിതാ ഗോലീസുകാരുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് എഫ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സന്ദീപ് നായര്‍ പല തവണ കോടതയില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതി നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ച് ജയിലിലെത്തി എടുത്ത മൊഴിയിലാണ് ഇ.ഡിക്കെതിരെ പറയുന്നതെന്നുമുള്ള സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിച്ചു.

എന്നാല്‍ സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ ഇടപെടുകയാണെന്ന് ക്രൈംബ്രാഞ്ചും വാദിച്ചു. ക്രൈംബ്രാഞ്ചിന്റെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക വിധി.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇരവാദത്തിനേറ്റ തിരിച്ചടി കൂടിയാണ് ഇന്നത്തെ വിധി. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയതിനു പുറമേ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള സാഹചര്യവും ഇന്നത്തെ വിധിയോടെ ഉണ്ടായിരിക്കുകയാണ്. വിചാരണ കോടതിയുടെ അധികാരം കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി.