Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് തുറന്നേക്കും.

  • Thursday 09, 2021
  • Anna
General

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് തുറന്നേക്കും. ആദ്യം ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകളാണ് തുറക്കുക.

കൂടുതല്‍ കുട്ടികളുള്ള ക്ലാസ്സുകള്‍ രണ്ടായി വിഭജിക്കാനും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഏത് രീതിയിലായിരിക്കണം പ്രവര്‍ത്തനമെന്നത് പത്താം തിയ്യതി നടക്കുന്ന പ്രിന്‍സിപ്പലുമാരുടെ യോഗത്തില്‍വച്ചായിരിക്കും തീരുമാനിക്കുക.
 

അറുപത് കുട്ടികളുള്ള ക്ലാസ്സുകളാണെങ്കില്‍ രണ്ടായി തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്തേണ്ടിവരും. രണ്ട് ഷിഫ്റ്റായി മാറ്റുകയാണ് മറ്റൊരു സാധ്യത. അതേസമയം ഏത് സാധ്യത ഉപയോഗിച്ചാലും നിലവിലുള്ള അധ്യാപകരെ വിഭജിച്ച്‌ മാത്രമേ ചെയ്യാനാവൂ. അതിനനുസരിച്ച്‌ അധ്യപകരെയും നിയോഗിക്കണം. അധ്യാപകരുടെ എണ്ണം കൂടാതെത്തന്നെ ക്ലാസുകളുടെ എണ്ണം കൂടുക എന്നത് പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.

കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തവരെ മാത്രമേ കോളജുകളില്‍ പ്രവേശിപ്പിക്കൂ. സാമൂഹിക അകലം, മാസ്‌കുകള്‍ എന്നിവ നിര്‍ബന്ധമാണ്.