Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തകർപ്പൻ വിജയവുമായി ബിജെപി.

  • Monday 22, 2021
  • KJ
General

അഹമ്മദാബാദ് : ഗുജറാത്തില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിജെപി. ദിനേശ്ചന്ദ്ര ജമാല്‍ഭായ് അനന്‍വദിയ, രാംഭായ് ഹരിജിഭായ് മൊകാരിയ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ബിജെപിയുടെ അഭയ് ഗണപത്‌റായ് ഭരദ്വാജ് എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിജയ സാധ്യത കുറവാണെന്നതിനാലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകാതിരുന്നത്. നാമനിര്‍ദ്ദേശം പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ചത്. രണ്ട് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പിന്മാറുകയും ചെയ്തിരുന്നു.

രാജ്‌കോട്ടില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന ബിജെപിയുടെ അഭയ് ഭരദ്വാജ് കൊറോണ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കോണ്‍ഗ്രസ് എംപിയായിരുന്ന അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്നും അഞ്ച് തവണ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ സീറ്റിലേയ്ക്ക് പോലും ഒരാളെ മത്സരിപ്പിക്കാതിരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.