Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു.

  • Tuesday 30, 2021
  • Anna
General

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത് (43), അണക്കത്തി പറമ്പില്‍ ബിജു (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെ മദ്യം കഴിച്ച ഇവര്‍, പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷാന്ത് ഇന്നലെ രാത്രിയും ഗുരുതരാവസ്ഥയിലായിരുന്ന ബിജു ഇന്ന് പുലര്‍ച്ചെയോടെയും മരിച്ചു. 

നിഷാന്തിന്റെ ചിക്കന്‍ സ്റ്റാളില്‍ ഇരുന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് വിവരം. ഇവിടെനിന്നു കുപ്പിയും ഗ്ലാസും പൊലീസിന് ലഭിച്ചു. ഇവര്‍ കഴിച്ച ദ്രാവകത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

സ്പിരിറ്റ് പോലുള്ള ദ്രാവകമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.