Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രണ്ടു കോടി രൂപയുടെ മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ.

  • Sunday 21, 2021
  • KJ
General

പാലക്കാട്‌: വാളയാറില്‍ രണ്ടു കോടി രൂപയുടെ മയക്കു മരുന്നുമായി പട്ടാമ്ബി സ്വദേശി പിടിയില്‍. മാരക മയക്കുമരുന്ന്‌ മെത്താഫിറ്റാമിന്റെ (എം.ഡി.എം.എ.) 120 ഗ്രാമുമായി പട്ടാമ്ബി സ്വദേശി സുഹൈല്‍ (25) ആണ്‌ എക്‌സൈസിന്റെ പിടിയിലായത്‌.
പിടികൂടിയ മയക്കുമരുന്നിന്‌ രാജ്യാന്തര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കും. കോയമ്ബത്തൂര്‍-പാലക്കാട്‌ ദേശീയപാതയില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പാലക്കാട്‌ എക്‌സൈസ്‌ വകുപ്പ്‌ നടത്തുന്ന സ്‌പെഷല്‍ ഡ്രൈവിലായിരുന്നു സംഭവം. ബംഗളൂരുവില്‍നിന്ന്‌ എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ബസില്‍ കടത്തിയ മയക്കുമരുന്നാണ്‌ പിടികൂടിയത്‌.
ബംഗളൂരുവില്‍നിന്ന്‌ എറണാകുളത്തേക്കാണ്‌ മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചതെന്നും പ്രതി ഇതിനു മുന്‍പും മയക്കുമരുന്നും കഞ്ചാവും മറ്റു ലഹരി വസ്‌തുക്കളും കടത്തിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ അറിഞ്ഞെന്ന്‌ എക്‌സൈസ്‌ പറഞ്ഞു. മയക്കുമരുന്ന്‌ കടത്തു മാഫിയ സംഘത്തിന്‌ പിന്നിലുള്ളവരെ കുറിച്ച്‌ വ്യക്‌തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടന്നും തുടര്‍ അന്വേഷണം ശക്‌തമാക്കുമെന്നും പാലക്കാട്‌ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍ എ. രമേഷ്‌ പറഞ്ഞു. പാലക്കാട്‌ എ.ഇ.സി. സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. പ്രശോബിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി. സ്‌ക്വാഡ്‌ ടീമും പാലക്കാട്‌ എക്‌സൈസ്‌ റെയ്‌ഞ്ച് ഓഫീസ്‌ ഇന്‍സ്‌പെക്‌ടര്‍ എച്ച്‌. വിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ്‌ റെയ്‌ഞ്ച് ഓഫീസ്‌ ടീമും സംയുക്‌തമായാണു പരിശോധന നടത്തിയത്‌.

പ്രിവന്റീവ്‌ ഓഫീസര്‍മാരായ എ. ജയപ്രകാശന്‍, ആര്‍. വേണുകുമാര്‍, എസ്‌. മന്‍സൂര്‍ അലി (ഗ്രേഡ്‌), സി.ഇ.ഒമാരായ ബി. ഷൈബു, കെ. ജ്‌ഞാനകുമാര്‍, കെ. അഭിലാഷ്‌, ടി.എസ്‌. അനില്‍ കുമാര്‍, എം. അഷറഫലി, എ. ബിജു, സി. ഭുവനേശ്വരി, എക്‌സൈസ്‌ ഡ്രൈവര്‍മാരായ കെ.ജെ. ലൂക്കോസ്‌, കൃഷ്‌ണ കുമാരന്‍ (എല്ലാവരും എ.ഇ.സി. സ്‌ക്വാഡ്‌), പ്രിവന്റീവ്‌ ഓഫീസര്‍മാരായ മുഹമ്മദ്‌ ഷെരീഫ്‌, സി.ഇ.ഒമാരായ കൃഷ്‌ണ മൂര്‍ത്തി, വിനീത്‌, ബിനു (എല്ലാവരും പാലക്കാട്‌ റെയ്‌ഞ്ച് ഓഫീസ്‌) എന്നിവരും പങ്കെടുത്തു.