Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കാഴ്ചപരിമിതർക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ 'തിളക്കം -5' തൃശ്ശൂരിൽ സംഘടിപ്പിച്ചു.

  • Tuesday 23, 2021
  • KJ
General

കാഴ്ചപരിമിതർക്ക് കൈതാങ്ങായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വർഷം തോറും നടത്തിവരുന്ന 'തിളക്കം -5' പരിപാടി തൃശ്ശൂരിൽ വെച്ച് നടത്തി. ആലപ്പുഴ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വെച്ച് നടന്ന പരിപാടിയുടെ തുടർച്ചയായി പദ്ധതിയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 23, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തൃശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസ് ഷോറൂമിൽ വെച്ചു നടന്നു. തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രെസിഡന്റ് ശ്രീ. പി. കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃശൂർ കോർപ്പറേഷൻ മേയർ ശ്രീ. എം. കെ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു.

തൃശൂർ ഡോളേഴ്‌സ് ബസിലിക്ക ചർച്ച് റെക്ടർ ഫാ. നോബി അമ്പൂക്കൻ, കേരള വികലാംഗ ക്ഷേമ ബോർഡ് അംഗം ശ്രീ. ഗിരീഷ് കീർത്തി, തൃശൂർ കോർപ്പറേഷൻ പന്ത്രണ്ടാം വാർഡ് കൗൺസിലർ ശ്രീമതി റെജി ജോയ്, DAWF ജില്ലാ സെക്രട്ടറി ശ്രീ. മണികണ്ഠൻ മാപ്രാണം, സിനിമ സംഗീത സംവിധായകൻ ശ്രീ. രതീഷ് വേഗ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാഴ്ചപരിമിതർക്ക് പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉൾകൊള്ളിച്ചിട്ടുള്ള സ്മാർട്ട്‌ഫോണുകളുടെ വിതരണമാണ് നടന്നത്. കൂടാതെ, ഈ വർഷത്തെ 'തിളക്കം -5' പരിപാടിയുടെ മൂന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ, കേരളത്തിൽ കാഴ്ചപരിമിതി നേരിടുന്ന അനേകരിലേക്ക് 
സ്മാർട്ട്‌ഫോണുകൾ സംഭാവന ചെയ്യാൻ ജോയ്ആലുക്കാസ് ഫൗണ്ടേഷന് സാധിച്ചു.