Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു

  • Friday 29, 2021
  • Anna
General

കുമളി: ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്പില്‍വേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

സ്പില്‍വേ ഷട്ടറുകള്‍ തുറന്നാല്‍ 20 മി​നി​റ്റ്​ ക​ഴി​യു​േ​മ്ബാ​ള്‍ വെ​ള്ളം പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി ആദ്യം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. ഇ​വി​ടെ​നി​ന്ന്​ മ​ഞ്ചു​മ​ല, വ​ണ്ടി​പ്പെ​രി​യാ​ര്‍, മ്ലാ​മ​ല, ശാ​ന്തി​പ്പാ​ലം, ച​പ്പാ​ത്ത്, ആ​ല​ടി, ഉ​പ്പു​ത​റ, ആ​ന​വി​ലാ​സം, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍, കാ​ഞ്ചി​യാ​ര്‍ വ​ഴി ഒമ്ബത് മണിയോടെ ഇടുക്കി ജലസംഭരണിയില്‍ വെള്ളം എത്തിച്ചേരും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രം ഉയരാനാണ് സാധ്യത. രാവിലെ ഏഴു മണിക്ക് അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍, തമിഴ്നാടിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെത്താന്‍ വൈകിയതാണ് ഷട്ടര്‍ ഉയര്‍ത്തുന്നത് വൈകാന്‍ കാരണം.

138.75 അ​ടി​യാ​ണ്​ അണക്കെട്ടിലെ നിലവിലെ ജ​ല​നി​ര​പ്പ്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ന്‍​ഡി​ല്‍ 5800 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. തമിഴ്നാട് സെക്കന്‍ഡില്‍ 2335 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.

ജലനിരപ്പ് 138 അടിയില്‍ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്.

ഇടുക്കിയിലെ ജലനിരപ്പ് നിലവില്‍ 2398.30 അടിയാണ്. നിലവിലെ റൂള്‍ കര്‍വ് 2398.31 അടിയായതിനാല്‍ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്.
 

അണക്കെട്ട് ​തു​റ​ക്കു​ന്ന​തി​ന് എ​ല്ലാ മു​ന്നൊ​രു​ക്ക​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ അ​റി​യി​ച്ചു. അണക്കെട്ട് ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലും ശ​ക്ത​മാ​യ ജാ​ഗ്ര​ത ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള 24 കിലോമീറ്റര്‍ മുല്ലയാറില്‍ ഏകദേശം 60 സെന്‍റീമീറ്റര്‍ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളൂ.

അണക്കെട്ട് തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് വ​രെ 330 കു​ടും​ബ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 1036 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രിയെ കൂടാതെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രി കെ. രാജനും മുല്ലപ്പെരിയാറില്‍ എത്തിയിട്ടുണ്ട്.