Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കാം.

  • Tuesday 01, 2021
  • Anna
General

തിരുവനന്തപുരം :കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവര്‍ക്ക് വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കാം. സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളുടെ വാക്‌സിന്‍ നയപ്രകാരം കൊവിഷീല്‍ഡ് എന്നതിന് പകരം ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സിനക്ക എന്ന് രേഖപ്പെടുത്താനും അപേക്ഷ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് http://covid19.kerala.gov.in/vaccine എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കണം. 

അപേക്ഷകള്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച്‌ അംഗീകാരം ലഭിച്ചാല്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്കിയ മൊബൈലില്‍ എസ്.എം.എസ് സന്ദേശം ലഭിക്കും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ കാരണം വ്യക്തമാക്കുന്ന സന്ദേശം ലഭിക്കും. 

അപാകതകള്‍ പരിഹരിച്ച്‌ വീണ്ടും അപേക്ഷിക്കണം. അംഗീകാരം ലഭിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റെടുക്കണം. പൂര്‍ണ്ണമായ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യത്ത് പോകേണ്ടവര്‍ക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിനു ശേഷം എടുക്കാന്‍ മുന്‍ഗണന ലഭിക്കുന്നതിന് http://covid19.kerala.gov.in/vaccineല്‍ യാത്രാ വിവരത്തിന്റെ രേഖകള്‍ അപ് ലോഡ് ചെയ്യണം. 

കൊവിഷീല്‍ഡ് രണ്ട് ഡോസും എടുത്തവര്‍ക്ക്, രണ്ടാമത്തെ ഡോസ് സമയം 12 മുതല്‍ 16 ആഴ്ചയായി പുതിയ നിര്‍ദ്ദേശം വന്നതിനാല്‍ കോവിന്‍ സൈറ്റില്‍ നിന്നു അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. അവര്‍ രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് http://covid19.kerala.gov.in/vaccine ല്‍ സംസ്ഥാനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. വിദേശത്ത് നിന്ന് ആസ്ട്രസിനക്ക ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് നാട്ടിലെത്തി 84 ദിവസം പൂര്‍ത്തിയായാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നു രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്യുകയും ആദ്യ ഡോസിന്റെ വിവരങ്ങള്‍ കൊവിന്‍ സൈറ്റില്‍ നല്‍കുകയും ചെയ്യാം. തുടര്‍ന്ന് കോവിന്‍ സൈറ്റില്‍ നിന്നു അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.