Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
5 കോടി രൂപ ചെലവു ചെയ്ത് 253 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.
- Thursday 18, 2021
- KJ
General
ഇനിമുതൽ തൃശൂർ കോർപ്പറേഷൻ
പരിധിയിൽ നടക്കുന്ന അപകടങ്ങൾ, അക്രമങ്ങൾ, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുള്ള
അതിക്രമങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളില്‍ തത്സമയം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും, കുറ്റവാളികളെ
കണ്ടെത്തുന്നതിനും സ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം വഴി സാധിക്കും.
തൃശൂർ നഗരത്തിൽ ജനങ്ങളുടെ ജീവനും, സ്വത്തിനും കൂടുതൽ സംരക്ഷണം
നൽകുന്നതിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനും കേരള പോലീസും, സംയുക്തമായി
തൃശൂർ കോർപ്പറേഷന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 5 കോടി രൂപ
ചെലവു ചെയ്ത് 253 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.
ITI Limited Palakkad എന്ന കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ പദ്ധതിയിൽ ജംഗ്ഷനുകളിലായി 190 IP
ക്യാമറകൾ
സ്ഥാപിക്കുന്നതും, ഏറ്റവും നൂതന സാങ്കേതിക വിദ്യയായ GPON ടെക്നോളജി
ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. അതോടൊപ്പം ജംഗ്ഷനുകളിലായി
Automatic Number Plate Recognition ക്യാമറകൾ സ്ഥാപിക്കുകയും
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് അവ സൂക്ഷ്മമായി
നിരീക്ഷിക്കുന്നതിനുള്ള 24X7 മോണിറ്ററിംഗ് സംവിധാനവും കൺട്രോൾ റൂമിൽ
ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം കോർപ്പറേഷന്റെ വാഹനങ്ങളായ കുടിവെള്ള
ലോറികളും ശുചീകരണ വണ്ടികളും പോകുന്ന വഴികളും സമയവും സൂക്ഷ്മമായി
നിരീക്ഷിക്കുവാൻ അവയ്ക്ക് Radio Frequency Identification tag-കളും
ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള Readers നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ളതാണ്.
ഗതാഗതകുരുക്കുകൾ ഉള്ള അവസരങ്ങളിലും, പൂരം പോലെയുള്ള വിശേഷ
അവസരങ്ങളിലും, ജനക്കൂട്ടത്ത നിയന്ത്രിക്കുന്നതിനും പോലീസിന്
സഹായകരമാകുന്ന രീതിയിലുള്ള അനൗൺസ്മെന്റ് സിസ്റ്റം ഈ പ്രൊജക്ടിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂർ നഗരത്തിൽ പൊതുജനങ്ങളുടെ സംരക്ഷണം ഉറപ്പു
വരുത്തുന്നതിനും, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും, തെളിവുകൾ
ശേഖരിക്കുന്നതിനും, ട്രാഫിക് സംവിധാനം ശരിയായ രീതിയിൽ
ഏർപ്പെടുത്തുന്നതിനും ഈ പദ്ധതി വളരെയധികം സഹായകരമാണ്.
സംസ്ഥാനത്ത്
പുതിയതായി രൂപീകരിച്ച 25 സബ് ഡിവിഷനുകളുടേയും 13 കെട്ടിടസമുച്ചയങ്ങളുടേയും ഉദ്ഘാടനം ബഹുമാനപെട്ട മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇതില്‍ തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ സബ്ഡിവിഷനും ഉള്‍പെടുന്നു.
ഡിസ്ട്രിക്ട് പോലീസ്
കമാന്റ് & കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും ബഹുമാനപെട്ട മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഇതോടെ പോലീസ് പ്രവര്‍ത്തനങ്ങള്‍ വളരെ സുഗമമാകുമെന്നും സുരക്ഷാക്രമീകരണങ്ങള്‍ വളരെ മികച്ചരീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ഡി. ജി. പി ലോക്നാഥ് ബെഹ്റ അറിയിച്ചു
സി.സി.ടി.വി. ക്യാമറകളുടെ സ്വിച്ച്ഓൺ കർമ്മം മേയര്‍ ശ്രീ എം. കെ വര്‍ഗ്ഗീസ് നിർവ്വഹിച്ചു.
ഡി.ജി.പി & സ്റ്റേറ്റ് പോലീസ് ചീഫ് കേരള ശ്രീ. ലോകനാഥ്
ബെഹറ ഐ. പി. എസ്. എന്നിവർ ഓണ്‍ലൈനിലൂടെ വിശിഷ്ടസാന്നിദ്ധ്യം വഹിച്ച ചടങ്ങിൽ തൃശൂർ റേയ്ഞ്ച് ഡി.ഐ.ജി. ശ്രീ.എ.അക്ബർ ഐ.പി.എസ്.,
കമ്മീഷണർ ഓഫ് പോലീസ് ശ്രീ.ആദിത്യ ആർ. ഐ.പി.എസ്. തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാർ ഉൾപ്പെടെയുള്ള
വിശിഷ്ട വ്യക്തിത്വങ്ങൾ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പങ്കെടുത്തു.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna