Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കർഷകർ ഇന്ന് നാല് മണിക്കൂർ ട്രെയിൻ തടയൽ സമരം നടത്തും.

  • Thursday 18, 2021
  • KJ
General

ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യാന്തര ട്രെയിന്‍ തടയല്‍ സമരം ഇന്ന്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കര്‍ഷകര്‍ എത്തിയത്. നാല് മണിക്കൂര്‍ നേരത്തേക്ക് കര്‍ഷകര്‍ ട്രെയിന്‍ തടയും. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ നാല് മണി വരെയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയുക.

കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരത്തെ തുടര്‍ന്ന് ആര്‍പിഎഫും റെയില്‍വെ ഉദ്യോഗസ്ഥരും കടുത്ത ജാഗ്രതയിലാണ്.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. അതേസമയം, കേരളത്തെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയില്‍വെ സര്‍വീസ് വെട്ടിച്ചുരുക്കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

11 ജില്ലകളിലായി 31 സ്ഥലങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരം നടക്കുമെന്ന് കെഎംഎസ്സി സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സാവീന്ദര്‍ സിംഗ് പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക, ഇന്ധനവില 50 ശതമാനം കുറയ്ക്കുക, എല്ലാ വിളകളുടെയും സംഭരണം ഉറപ്പ് നല്‍കുക, കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കല്‍ എന്നിവയാണ് ആവശ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന് കര്‍ഷക സംഘടനകള്‍ രംഗത്തെത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ദില്ലി അതിര്‍ത്തി മേഖലകളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കരുന്നത്. മൂന്ന് മാസത്തോളമായി തുടരുന്ന സമരത്തില്‍ പങ്കെടുക്കാന്‍ അനവധി കര്‍ഷകരാണ് രംഗത്തെത്തുന്നത്.