Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊച്ചി _ കുവൈത്ത് വിമാന ടിക്കറ്റിന് 2 .43 ലക്ഷം രൂപ

  • Saturday 04, 2021
  • Anna
General

കൊച്ചിയിൽ നിന്നും കുവൈത്തിലേക്ക് ഈ മാസം ഒമ്പതിനുള്ള വിമാന ടിക്കറ്റ് നിരക്ക് 2 .43308 രൂപ.ഇന്നലെ ജസീറ എയർവേയ്‌സിന്റെ വെബ്സൈറ്റിലുള്ള നിരക്കാണിത് .താരതമ്യേന കുറഞ്ഞ നിരക്ക് പിന്നീട് ഉള്ളത് ഈ മാസം 21 നാണ് 127808 രൂപയാണ് നിരക്ക് .ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകിയെങ്കിലും ജസീറ എയർവെയ്‌സ് മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നത് .ഇതാണ് നിരക്ക് ഇത്രയധികം ഉയരാൻ കാരണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു .നേരത്തെ കേരളത്തിൽ നിന്നും കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പരമാവധി 15000 രൂപയായിരുന്നു വളരെയധികം തിരക്കുള്ള സമയത്ത് പോലും ഇത് 32000 രൂപ കവിഞ്ഞിരുന്നില്ല ഇതാണ് ഇപ്പോൾ കൈവിട്ട നിരക്കിൽ ഉയരുന്നത് .എന്നാൽ ഈ വിഷയത്തിൽ ഇടപെടാനോ പ്രവാസികൾക്ക് ആശ്വാസമാകാനോ യാതൊരു വിധ നടപടികളും കേന്ദ്ര സംസ്ഥാന സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് പ്രവാസികളിൽ പ്രതിഷേധം സൃഷ്‌ടിക്കുന്നുണ്ട് .