Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
റെയില്‍വേ പാളത്തില്‍ തെങ്ങിന്‍തടിയിട്ട് ട്രെയിനപകടം സൃഷ്ടിക്കാന്‍ ശ്രമം ; രണ്ടു പേര്‍ അറസ്റ്റിൽ
- Monday 05, 2021
- KJ
General
തിരുവനന്തപുരം: റെയില്‍വേ പാളത്തില്‍ തെങ്ങിന്‍തടിയിട്ട് ട്രെയിനപകടം സൃഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം ഇങ്ങിനെയൊരു അട്ടിമറി ശ്രമവാര്‍ത്തയ്ക്ക് അമ്ബരപ്പോടെയാണ് കേരളം കാതോര്‍ത്തത്.
തീവണ്ടിയപകടം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ച 12.50ഓടെയാണ് വര്‍ക്കലയിലെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ പാളത്തില്‍ അനിഷ്ടസംഭവം അരങ്ങേറിയത്
ചെന്നൈ എഗ്മൂര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനെയാണ് പ്രതികള്‍ ലക്ഷ്യം വെച്ചതെന്നറിയുന്നു. അതുവഴി കടന്നുവന്ന ഈ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. പാളത്തിന് കുറുകെയിട്ട തെങ്ങിന്‍തടിയില്‍ മുട്ടിയ ഉടന്‍ ലോക്കോപൈലറ്റ് അപകടം മണത്തു. ട്രെയിന്‍ നിര്‍ത്തിയ ശേഷം ലോക്കോ പൈലറ്റ് തന്നെ റെയില്‍വേ പാളത്തില്‍ നിന്നും തെങ്ങിന്‍തടിക്കഷ്ണം എടുത്തു മാറ്റി.
ട്രാക്കില്‍ നിന്ന് ലഭിച്ച തടിക്കഷണം ഉടന്‍ തന്നെ കൊല്ലം റെയില്‍വേ പൊലീസ് പോസ്റ്റില്‍ എത്തിച്ചു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്രന്റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷന് ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക അന്വേഷണ സംഘത്തെ അന്വേഷണച്ചുമതല ഏല്‍പിച്ചു.
അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലര്‍ച്ചെ മുതല്‍ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് തെങ്ങിന്‍ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് ഇവരെ തുടര്‍ നടപടികള്‍ക്കായി കൊല്ലം ആര്‍ പി എഫ് സ്റ്റേ,നിലേക്കു മാറ്റുകയായിരുന്നു.
വര്‍ക്കല ഇടവ ഭാഗങ്ങളില്‍ ഇത്തരം ട്രെയിനപകടം ലക്ഷ്യം വെച്ചുള്ള അട്ടിമറിശ്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാര്‍ എക്സ്പ്രസ് ട്രെയിനു വര്‍ക്കലയ്ക്കു സമീപം വെച്ച് തീപിടുത്തമുണ്ടായത് ഈയിടെയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. ആസൂത്രിത നീക്കങ്ങളാണോ ഇതിന് പിന്നില്‍ എന്നതാണ് അന്വേഷിക്കുന്നത്. തീവ്രവാദബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ചെന്നൈ - ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഒരു ബൈക്കില്‍ ഇടിച്ച സംഭവവും ഉണ്ടായി. ട്രാക്കിലൂടെ ബൈക്കോടിച്ച് പോയ യുവാക്കളായിരുന്നു ഇതിന് പിന്നില്‍. ഇവര്‍ അറസ്റ്റിലായി.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna