Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി.

  • Wednesday 19, 2021
  • Anna
General

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂര്‍ത്തിയാകുന്നു. ഘടകകക്ഷികള്‍ക്ക് അടക്കം സുപ്രധാന വകുപ്പുകളാണ് വീതിച്ച് നൽകിയിരിക്കുന്നത്. പൊതുഭരണം, ആഭ്യന്തരം, വിജിലൻസ് അടക്കമുള്ള വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് തന്നെയാണുള്ളത്. അതേസമയം, സിപിഎം ഔദ്യോഗികപ്രഖ്യാപനം ഇതുവരേയും വന്നിട്ടില്ല

മുഖ്യമന്ത്രി പിണറായി വിജയന് പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തോമസ് ഐസക്ക് കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് കെ എൻ ബാലഗോപാൽ കൈകാര്യം ചെയ്യും.കെകെ ശൈലജയുടെ പിന്തുടര്‍ച്ചയായി ആരോഗ്യവകുപ്പ് വീണാ ജോര്‍ജിനും ലഭിച്ചു.

കെ രാധാകൃഷ്ണനാണ് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുക. അതിനൊപ്പം തന്നെ പാര്‍ലമെന്ററി, പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പിന് നൽകിയിട്ടുണ്ട്.കളമശ്ശേരി എംഎൽഎ പി രാജീവ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യും.

വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസവും ആര്‍ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് ലഭിച്ചിരിക്കുന്നത്.

മന്ത്രിസഭയിലേക്ക് സിപിഎമ്മിന്റെ മുതിർന്ന അംഗം എം വി ഗോവിന്ദനും എത്തുമ്പോള്‍ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസംവകുപ്പുമാണ് നൽകിയിരിക്കുന്നത്. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ സഹകരണം, രജിസ്ട്രേഷൻ വകുപ്പ് കൈകാര്യം ചെയ്യും.സജി ചെറിയാന് ഫിഷറീസ്, സാംസ്കാരിക വകുപ്പുകളാണ്നൽകിയിരിക്കുന്നത്.

പി പ്രസാദ്, കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. ഇതിൽ ജെ ചിഞ്ചു റാണിക്ക് ക്ഷീരവകുപ്പ് മൃഗസംരക്ഷണമാണ് നൽകിയിരിക്കുന്നത്.സിവിൽ സപ്ലൈസ് വകുപ്പ്ജി ആര്‍ അനിലിനും റവന്യു വകുപ്പ് കെ രാജനും നൽകിയിട്ടുണ്ട്. കൃഷി വകുപ്പ് പി പ്രസാദിനുമാണ്നൽകിയിരിക്കുന്നത്.

എൽഡിഎഫ് സര്‍ക്കാരിൽ ഘടകകക്ഷികള്‍ക്കും സുപ്രധാനമായ വകുപ്പ് തന്നെയാണ് നൽകിയിരിക്കുന്നത്. ഗതാഗത വകുപ്പ് ജനാധിപത്യ കോൺഗ്രസ് എംഎൽഎ ആന്റണി രാജുവിനാണ് നൽകിയിരിക്കുന്നത്.വനം വകുപ്പ്എൻസിപിയുടെ എ കെ ശശീന്ദ്രൻ, ജെഡിയുവിന്റെ കെ കൃഷ്ണൻകുട്ടി വൈദ്യുതി വകുപ്പും നാഷണൽസെക്യുലർ കോൺഫ്രൻസിന്റെ പ്രതിനിധി വി അബ്ദു റഹമാൻ ന്യൂനപക്ഷ ക്ഷേമവും, പ്രവാസികാര്യം ചെയ്യും.

കേരളാ കോൺഗ്രസ് പ്രതിനിധിയായി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. ഐഎൻഎല്ലിന്റെഅഹമ്മദ് ദേവര്‍ കോവിൽ തുറമുഖ വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്.