Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധം; വന്‍ ഗതാഗതക്കുരുക്ക്, പ്രതിഷേധിച്ച് നടന്‍ ജോജു ജോർജ്,നടൻറെ വാഹനം യൂത്തുകാേണ്‍ഗ്രസുകാര്‍ തകര്‍ത്തു.

  • Monday 01, 2021
  • Anna
General

എറണാകുളം: ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എറണാകുളത്ത് ഇടപ്പള്ളി - വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് നടത്തിയ വഴിതടഞ്ഞുളള സമരത്തിനെതിരെ രോക്ഷാകുലനായി പ്രതികരിച്ച നടന്‍ ജാേജു ജോര്‍ജിന്റെ വാഹനം യൂത്തുകാേണ്‍ഗ്രസുകാര്‍ തകര്‍ത്തു.

സമരത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെയാണ് ജാേജു ജോര്‍ജ് രോക്ഷാ കുലനായി രംഗത്തെത്തിയത്. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ട്. ഒരുദിവസം സമരം ചെയ്താന്‍ വില കുറയുമോ എന്ന് ചോദിച്ചുകൊണ്ടാണ് മുണ്ടുമടക്കിക്കുത്തി പ്രതിഷേധത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ജനങ്ങളും അണിചേര്‍ന്നു. ജനങ്ങള്‍ പ്രതിഷേക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

പൊലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജാേജു ജോര്‍ജിന്റെ വാഹനം മുന്നോട്ടെടുക്കവെയാണ് യൂത്തുകോണ്‍ഗ്രസുകാര്‍ വാഹനം തകര്‍ന്നത്. ജാേജു ജോര്‍ജ് മദ്യപിച്ച്‌ ഷോ കാണിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ജോജുവിനെതിരെ പൊലീസ് നടപടിവേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.