Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
- Tuesday 01, 2021
- Anna
General
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഏഴുമുതല്‍ പൊതുമേഖലാസ്ഥാപനങ്ങളും കമ്ബനികളും ഉള്‍പ്പെടെ എല്ലാ കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്കും 50% ജീവനക്കാരുമായി ചാക്രികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം. ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവനവിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്കു മറുപടി നല്കാന് ആവശ്യമായ ജീവനക്കാര്‍, പരീക്ഷാനടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ എന്നിവര്‍ ഇന്നുമുതല്‍ ഓഫീസില്‍ ഹാജരാകണം.
പൊതുസ്ഥലങ്ങളില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുവരെയും വൈകിട്ട് ഏഴുമുതല്‍ ഒന്പതുവരെയും വ്യായാമനടത്തം അനുവദിക്കും.
സാമൂഹികഅകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്നും കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മറ്റ് ഇളവുകള്‍ താഴെ പറയുന്നവയാണ്.
വസ്ത്രം, പാദരക്ഷ, ആഭരണക്കടകള്‍ വിവാഹാവശ്യങ്ങള്‍ക്കു തുറക്കാം.
പ്രവേശനം ക്ഷണക്കത്ത് കാണിച്ചാല്‍ മാത്രം.
വിവാഹേതര ആവശ്യങ്ങള്‍ക്കു ഹോം ഡെലിവറി മാത്രം.
വ്യവസായസ്ഥാപനങ്ങള്‍ക്കും ഉത്പാദനകേന്ദ്രങ്ങള്ക്കും പ്രവര്‍ത്തനാനുമതി.
പോലീസ് ട്രെയിനികള്‍, സാമൂഹികസന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഐ.എം.ഡി. ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി മെട്രോ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്കു വാക്സിനേഷന് മുന്‍ഗണന.
പഠനത്തിനും തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്കുള്ള വാക്സിനേഷന് മുന്‍ഗണന ഹജ് തീര്‍ഥാടകര്‍ക്കും.
40 വയസിനു മുകളിലുള്ളവര്‍ക്ക് എസ്.എം.എസ്. അയയ്ക്കുന്ന മുറയ്ക്ക് വാക്സിന് നല്‍കും.
ഹോട്ടല്‍, റസ്റ്റൊറന്റുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്സല്‍ നല്‍കാം; ഹോം ഡെലിവറി രാത്രി ഒന്പതുവരെ.
അവശ്യഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ.
കണ്ണട, ശ്രവണസഹായി, കൃത്രിമക്കാലുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളും പാചകവാതക അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും ഇന്ന് തുറക്കാം.
മൊബൈല്‍ ഫോണും കമ്ബ്യൂട്ടറും നന്നാക്കുന്ന കടള്ക്കും ഇന്ന് പ്രവര്‍ത്തനാനുമതി.
ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.
സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna