Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സുജാതക്ക് തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരം

  • Sunday 21, 2021
  • KJ
General

മലയാളത്തിന്റെ അഭിമാന ഗായിക സുജാതയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം. കലാ, സാഹിത്യ രംഗത്തെ മികവിന് തമിഴ്നാട് ഇയല്‍ അസൈ നാടക മണ്‍ട്രം നല്‍കി വരുന്ന പുരസ്കാരമാണ് കലൈമാമണി. മലയാളിയും സിനിമ സീരിയല്‍ നടിയുമായ ശാന്തി വില്യംസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, ശിവ കാര്‍ത്തികേയന്‍, ഐശ്വര്യ രാജേഷ്, യോഗി ബാബു എന്നിവര്‍ക്കും പുരസ്കാരമുണ്ട്.

തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളില്‍ ഒന്നാണ് വര്‍ഷാവര്‍ഷം നല്‍കി വരുന്ന കലൈമാമണി അവാര്‍ഡ്. മുന്‍പും സുജാതയെ തേടി ഈ പുരസ്കാരം എത്തിയിട്ടുണ്ട്.
മധുരമനോഹരമായ പാട്ടുകളാലും സ്വരമാധുരിയാലും തെന്നിന്ത്യന്‍ സംഗീത പ്രേമികളുടെ ഇഷ്ടം കവര്‍ന്ന ഗായികയാണ് സുജാത മോഹന്‍.
പന്ത്രണ്ട് വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.

ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച്‌ പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒന്‍‌പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാ‍നമേളകളില്‍ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്ബാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

'ടൂറിസ്റ്റ് ബംഗ്ലാവ്' (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഓ.എന്‍.വി. കുറുപ്പ് എഴുതി എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണമിട്ട 'കണ്ണെഴുതി പൊട്ടു തൊട്ട്' എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുനാള്‍ സിനിമാപിന്നണി ഗാനമേഖലയില്‍ നിന്നും വിട്ടുനിന്ന സുജാത വിവാഹ ശേഷമാണ് പിന്നീട് സജീവമായത്.

കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നിരവധി തവണ നല്‍കി ഈ ഭാവ ഗായികയെ ആദരിച്ചിട്ടുണ്ട്. അമ്മയുടെ വഴിയെ മകള്‍​ ശ്വേത മോഹനും സംഗീതലോകത്തേക്ക് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതകുടുംബമാണ് സുജാതയുടേത്.