Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ആറുകോടിയുടെ ബംമ്പർ ചന്ദ്രന് ലഭിച്ചത് സ്മിജയുടെ സത്യസന്ധതയിൽ ; ലോട്ടറി അടിച്ചത് പണം തരാമെന്ന് പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിന്.
- Tuesday 23, 2021
- KJ
General
കൊച്ചി: ഞായറാഴ്ച ആയിരുന്നു 2021ലെ സമ്മര്‍ ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുത്തത്. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്ബരിന് ആയിരുന്നു അടിച്ചത്. ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍, ലോട്ടറി വില്‍ക്കുന്ന സ്മിജ കാണിച്ച സത്യസന്ധതയാണ് ആലുവ സ്വദേശിയായ ചന്ദ്രനെ ആറുകോടിയുടെ ഉടമയാക്കിയത്. പണം പിന്നെ തരാമെന്ന് പറഞ്ഞ് ചന്ദ്രന്‍ സ്മിജയോട് മാറ്റിവെക്കാന്‍ പറഞ്ഞ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്.
കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ ചന്ദ്രനാണ് കടം പറഞ്ഞു വച്ച ടിക്കറ്റില്‍ ലോട്ടറി അടിച്ചത്. ചന്ദ്രന്‍ എടുത്ത SD 316142 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന പട്ടിമറ്റം വലമ്ബൂരില്‍ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രന്‍ ഞായറാഴ്ച ലോട്ടറി ടിക്കറ്റ് പറഞ്ഞു വച്ചത്. പണം പിന്നീട് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പട്ടിമറ്റം കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുന്‍പിലും രാജഗിരി ആശുപത്രിക്ക് മുന്‍പിലുമാണ് സ്മിജ ടിക്കറ്റുകള്‍ വില്‍ക്കുന്നത്.
സ്മിജയുടെ കൈയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായിരുന്നു ചന്ദ്രന്‍. ഞായറാഴ്ച സ്മിജയുടെ പക്കല്‍ 12 ബംബര്‍ ടിക്കറ്റുകള്‍ ബാക്കി വന്നു. ഇതോടെ, സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് ടിക്കറ്റ് എടുക്കാന്‍ സ്മിജ അഭ്യര്‍ത്ഥിച്ചു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാന്‍ പറഞ്ഞ ചന്ദ്രന്‍ പണം ഇനി കാണുമ്ബോള്‍ നല്‍കാമെന്നും അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് സ്മിജയ്ക്ക് താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഏജന്‍സിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ, താന്‍ നല്‍കിയ ടിക്കറ്റുകള്‍ പരിശോധിച്ച സ്മിജയ്ക്ക് ടിക്കറ്റ് നമ്ബര്‍ പറഞ്ഞതോടെ പൈസ പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് മനസിലായി.
ഇതോടെ തന്റെ കൈവശമിരുന്ന ലോട്ടറി അടിച്ച ടിക്കറ്റ് ചന്ദ്രന്റെ വീട്ടിലെത്തി അപ്പോള്‍ തന്നെ നല്‍കുകയായിരുന്നു. ടിക്കറ്റിന്റെ വിലയായ 200 രൂപയും കൈപ്പറ്റി. അതേസമയം, സ്മിജ കാണിച്ച സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാന്‍ കാരണമായതെന്ന് ചന്ദ്രന്‍ പറഞ്ഞു.
പൂന്തോട്ട പരിപാലകനായി ജോലി ചെയ്തു വരികയാണ് ചന്ദ്രന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട് ചന്ദ്രന്‍. എന്നാല്‍, ഇത് ആദ്യമായാണ് ഇത്രയും വലിയ ഒരു സമ്മാനം ചന്ദ്രന് ലഭിക്കുന്നത്. ലീലയാണ് ഭാര്യ. ചലിത, അഞ്ജിത, അഞ്ജിത്ത് എന്നിവരാണ് മക്കള്‍. വിവാഹിതയായി മൂത്തമകളുടെ വീടു പണിക്ക് സഹായിക്കണം. രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബിടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങള്‍ക്കും ആയിരിക്കും പണം ചെലവഴിക്കണം.
ഏതായാലും വലിയ ഭാഗ്യവുമായി എത്തിയ ലോട്ടറി ടിക്കറ്റ് കുട്ടമശ്ശേരി എസ് ബി ഐയില്‍ എത്തി ചന്ദ്രന്‍ കൈമാറി. അതേസമയം, ലോട്ടറി ടിക്കറ്റ് കൈമാറി തന്റെ സത്യസന്ധത വെളിവാക്കിയ സ്മിജയെ കെ പി എം എസ് ആദരിച്ചു.
അതേസമയം, സമ്മര്‍ ബംബര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ SA 327864, SB 427065, SC 319844, SD 198106, SE 478505 എന്നീ ടിക്കറ്റുകള്‍ക്കാണ്. സമ്മര്‍ ബംബര്‍ ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉള്‍പ്പെടെ 9 സമ്മാനങ്ങളുണ്ട്. ഒന്നാം സമ്മാന ജേതാവിന് 6 കോടി രൂപയും രണ്ടാമത്തെയും മൂന്നാമത്തെയും സമ്മാനങ്ങള്‍ യഥാക്രമം 25 ലക്ഷവും 5 ലക്ഷവുമാണ്.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna