Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ന് ആഗസ്റ്റ് 15; ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം

  • Sunday 15, 2021
  • Anna
General

ഇന്ന് ആഗസ്റ്റ് 15. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം. ഈ ദേശീയ ആഘോഷ ദിനം നമ്മെ സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ്. 200 വര്‍ഷത്തിലേറെ നീണ്ടു നിന്ന അടിമത്തത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം എന്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത് ഒട്ടേറെ യാതനകളും സഹനങ്ങളും ത്യാഗങ്ങളും താണ്ടിയാണ്.
1947, ഓഗസ്റ്റ് 15 ന് ബ്രീട്ടീഷ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ അടിമത്തതില്‍ നിന്ന് മോചിപ്പിച്ചു. എന്നാല്‍ സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനുമായി.

ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി വിവിധ സംസ്ഥാനങ്ങളിലായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ എന്നിവരായിരിക്കും പ്രധാനമന്ത്രിയെ സ്വീകരിക്കുക. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കും.

അതേസമയം സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നാളെ (ആഗസ്റ്റ് 15) രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. 

തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം ഉണ്ടാവില്ല.

മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും.കൊല്ലത്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ്, ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവരും  പതാക ഉയർത്തും.

കോട്ടയത്ത് മന്ത്രി വി.എന്‍ വാസവന്‍, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരില്‍ മന്ത്രി കെ. രാജന്‍, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍ , വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരില്‍ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് പതാക ഉയര്‍ത്തുക.