Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വിശ്വാസികള്‍ക്ക് കര്‍ക്കിടക വാവിന് ബലിതര്‍പ്പണം നടത്താന്‍ ഇളവ് നല്‍കണമെന്ന് ഇളവ് നല്‍കണമെന്ന് കെ.സുരേന്ദ്രന്‍

  • Friday 06, 2021
  • Anna
General

തിരുവനന്തപുരം: വിശ്വാസികള്‍ക്ക് കര്‍ക്കിടക വാവിന് ബലിതര്‍പ്പണം നടത്താന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കുമ്പോള്‍ ബലിതര്‍പ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണം.

ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. വീടുകളില്‍ ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാന്‍ ഹൈന്ദവ സംഘടനകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.