Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്ത്: സുരക്ഷ ശക്തമാക്കി

  • Monday 14, 2021
  • Anna
General

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യവിവരം. തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളിലാണ് ആയുധസജ്ജരായ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയത്.

കേരളത്തിനും വിവരം കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീലങ്കയില്‍ നിന്നുള്ള സായുധ സംഘങ്ങള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്നുള്ള ബോട്ടുകള്‍ രാമേശ്വരം തീരത്തേക്ക് പുറപ്പെട്ടുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് തീരത്ത് സുരക്ഷ കര്‍ശനമാക്കി. കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കി.

ഇപ്പോള്‍ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സുരക്ഷാസേനയെ ശക്തമായ നിരീക്ഷണം നടത്തുന്നത്. തീരദേശങ്ങളിലേക്ക് നയിക്കുന്ന പ്രധാന റോഡുകളില്‍ ആയുധധാരികളായ പൊലീസുകാരെ വിന്യസിച്ചതായി ചെന്നൈ പൊലീസ് ആസ്ഥാനത്തെ ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.