Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് (70) അന്തരിച്ചു.
രാവിലെ 10.15ഒാടെ വെല്ലൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
നിലവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയില്‍ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗമാണ്.
1950 ഡിസംബര്‍ 12ന് ഇടുക്കി ഉപ്പുതോട് പുതിയാപറമ്ബില്‍ തോമസിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളില്‍ നാലാമനായി ജനിച്ചു. പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തൊടുപുഴ ന്യൂമാന്‍സ്, എറണാകുളം മഹാരാജാസ്, കോഴിക്കോട്-എറണാകുളം ലോ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. മൂന്നു ദിവസം ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എം.പി അറിയിച്ചു.