Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത് മുടങ്ങിയ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും.

  • Thursday 29, 2021
  • Anna
General

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷമാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഇന്ന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകുന്നത്.

കേരളത്തില്‍ ഇന്നലെ ഒമ്പത് ലക്ഷം ഡോസ് വാക്‌സിനാണ് എത്തിയത്. വാക്‌സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 9,72,590 ഡോസ് വാക്‌സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ആണ്. റീജിണല്‍ കേന്ദ്രങ്ങളിലെത്തിയ വാക്‌സിന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി ഇന്നലെ തന്നെ സ്വീകരിച്ചു. തിരുവനന്തപുരത്ത് ഇന്ന് കൊവാക്‌സിനാകും വിതരണം ചെയ്യുക.

നിലവില്‍ ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കിയത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസ് 20,000ന് മുകളിലെത്തി. മലപ്പുറത്തും തൃശൂരും സ്ഥിതി ഗുരുതരമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.