Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവം ; മൂന്നു പേര്‍ അറസ്റ്റില്‍.

  • Thursday 10, 2021
  • Anna
General

 

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കേസിലെ മുഖ്യപ്രതി മാര്‍ട്ടിന് സഹായം ചെയ്തു നല്‍കിയ മൂന്ന് പേര്‍ കസ്റ്റഡിയില്‍. 

ഇതിനിടെയാണ് മാര്‍ട്ടിന്റെ ബന്ധുക്കളെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. 

യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതി മാര്‍ട്ടിന്‍ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എങ്കിലും ഇയാള്‍ മുണ്ടൂരിലെ വീട്ടില്‍ ചെന്നിരുന്നില്ല. 

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഇയാളുമായി പരിചയത്തിലായ യുവതിയെ ഇയാള്‍ ഫ്ലാറ്റില്‍ ഒപ്പം താമസിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ദേഹം പൊളിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്.