Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം ; രണ്ടുപേര്‍ പിടിയില്‍.

  • Monday 15, 2021
  • KJ
General

കാട്ടൂര്‍: കാട്ടൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കരാഞ്ചിറ ചെമ്ബകപ്പള്ളി നിഖില്‍(35), ഒളരി പുല്ലഴി ഞങ്ങേലി വീട്ടില്‍ ശരത്(36) എന്നിവരാണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്.
 

ഗുണ്ടാനേതാവ് ദര്‍ശന്‍ അടക്കം രണ്ടുപേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാട്ടൂര്‍ക്കടവ് സ്വദേശി നന്ദനത്ത് വീട്ടില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ(43) വീട്ടില്‍ കയറി വെട്ടിക്കൊന്നത്.
 

ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടിലെത്തിയ അക്രമികള്‍ ലക്ഷ്മിക്ക് നേരെ പടക്കമെറിഞ്ഞു. പേടിച്ചോടിയ വീട്ടമ്മയെ പിന്നില്‍ നിന്ന് വെട്ടി വീഴ്ത്തുകയായിരുന്നു.
 

നേരത്തെ പ്രദേശത്തെ കോളനിയില്‍ ഹരീഷും ദര്‍ശന്‍റെ സംഘവും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനാണ് ഗുണ്ടാസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആര്‍.രാജേഷിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം.