Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ

  • Wednesday 11, 2021
  • Anna
General

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക്​ പിഴ ചുമത്താനുള്ള നിര്‍ദേശം നടപ്പിലാകുന്നു. ഒക്​ടോബര്‍ ഒന്ന്​ പുതിയ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആര്‍.ബി.ഐ അറിയിച്ചു.

എ.ടി.എമ്മുകളില്‍ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ്​ പിഴ ചുമത്തുക. ബാങ്കുകള്‍ക്കും വൈറ്റ്​ ലേബല്‍ എ.ടി.എം നെറ്റ്​വര്‍ക്കുകള്‍ക്കും പുതിയ ഉത്തരവ്​ ബാധകമാവും.

ഇത്തരത്തില്‍ 10,000 രൂപയാണ്​ പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട്​ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക്​ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്​.