Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം

  • Tuesday 10, 2021
  • Anna
General

പാലക്കാട്: കൊവിഡ് വ്യാപനത്തിനിടെ ഓണത്തോടനുബന്ധിച്ച്‌ അനധികൃത മദ്യ വരവ്, മയക്കുമരുന്ന് വില്പന എന്നിവ തടയുന്നതിനായി ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും കള്ള് ഉത്പാദനകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി.

ആഗസ്റ്റ് 25 വരെ 24 മണിക്കൂറും പരിശോധന തുടരും.

തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ജില്ലയിലേക്ക് ചെക്ക് പോസ്റ്റുകളിലൂടെ മാത്രമല്ല അതിര്‍ത്തി ഊടുവഴികളിലൂടെയും വന്‍തോതില്‍ മദ്യവും മയക്കുമരുന്ന് കടത്തുന്നതിന് സാദ്ധ്യതയേറെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.

അടിയന്തര സഹാചര്യം നേരിടുന്നതിന് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റിന് പുറമെ ഹൈവേ പട്രോളിംഗ്, അതിര്‍ത്തി മേഖലാ പട്രോളിംഗ്, കള്ള് ചെത്ത് തോട്ടം പരിശോധനാ യൂണിറ്റ് തുടങ്ങിയവ ലഹരിവേട്ടയ്ക്ക് നേതൃത്വം നല്‍കും. ഒരു എകസൈസ് സി.ഐയുടെ മേല്‍നോട്ടത്തില്‍ ഓരോ വീതം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, ഒരു എക്‌സൈസ് ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന് പുറമെ താലൂക്ക്തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

വാളയാര്‍ മുതല്‍ വാണിയമ്ബാറ വരെ ദേശീയ പാതയില്‍ ഹൈവേ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വേലാന്താവളം മുതല്‍ ചെമ്മണാംപതി വരെയുള്ള അതിര്‍ത്തിമേഖലകളായിരിക്കും അതിര്‍ത്തി മേഖലാ പട്രോളിംഗ് സംഘം പ്രവര്‍ത്തിക്കുക. കള്ളില്‍ മായം ചേര്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെത്ത്‌തോട്ട പരിശോധന യൂണിറ്റ് ചിറ്റൂരിലെ കള്ള് ചെത്ത് തോട്ടങ്ങള്‍ക്ക് പുറമെ അതിര്‍ത്തി മേഖലകളിലെ തോട്ടങ്ങളിലും പരിശോധന നടത്തും.

-അഗളി അട്ടപ്പാടി മേഖലകളില്‍ അഗളി എക്‌സൈസ് റേഞ്ച് ഓഫീസും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും ഒന്നിടവിട്ട ദിവസങ്ങളില്‍ അട്ടപ്പാടി മേഖലയില്‍ പ്രത്യേക പരിശോധന സംഘമായി പ്രവര്‍ത്തിക്കും. പരിശോധനയ്ക്ക് പുറമെ വ്യാജ മദ്യനിര്‍മ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്ന് ഉപയോഗം, വിപണം എന്നിവയെക്കുറിച്ച്‌ അറിയിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്കുതലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, പാലക്കാട്.

-ജില്ലാതല കണ്‍ട്രോള്‍ റൂം
0491- 2505897

- താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍

1.പാലക്കാട് സര്‍ക്കിള്‍
0491- 2539260

2.ചിറ്റൂര്‍ സര്‍ക്കിള്‍
04923- 222272

3.ആലത്തൂര്‍ സര്‍ക്കിള്‍
04922- 222474

4.ഒറ്റപ്പാലം സര്‍ക്കാര്‍
0466- 2244488

5.മണ്ണാര്‍ക്കാട് സര്‍ക്കിള്‍
04924- 225644

6. ജനമൈത്രി അട്ടപ്പാടി
04924- 254079