Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും

  • Thursday 20, 2021
  • Anna
General


കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. തിരുവനന്തപുരം സെന്‍ട്രൽസ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ് നടക്കുന്നത്. മൂന്നരയ്ക്കാണ് ഗവര്‍ണര്‍ ആരിഫ് ഖാന്റെമുന്‍പാകെ സത്യപ്രതിജ്ഞ. കൊവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെ കൂടുതൽഅടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ.

പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉൾപ്പെടെ 500 പേര്‍ക്കാണ് ക്ഷണമുള്ളത്. പ്രതിപക്ഷവും ചടങ്ങിൽപങ്കെടുക്കില്ല. സമാനമായി ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന്അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ആയിരം പേര്‍ക്ക് സാമുഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാര്‍ക്ക് പുറമെ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ക്ഷണം. 13 ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ അടക്കമുള്ളവര്‍ ആശംസ അറിയിക്കുകയും പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തെന്നരശും പശ്ചിമബംഗാളിൽ നിന്നുള്ളലോകസഭാ അംഗവും കകോലി ഘോഷ് ദസ്തിദാര്‍ ചടങ്ങിന് എത്തിയിട്ടുണ്ട്.