Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കെ.എസ്‌.ആര്‍.ടി.സിയുടെ വികസനത്തിനായി 'റീസ്‌ട്രക്‌ചര്‍ 2.0'

  • Sunday 21, 2021
  • KJ
General

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയുടെ വികസനത്തിനായി 'റീസ്‌ട്രക്‌ചര്‍ 2.0' എന്ന ബൃഹത്‌ പദ്ധതി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 2016 മുതല്‍ അര്‍ഹമായ ശമ്ബളപരിഷ്‌ക്കരണം 2021 ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാക്കും. സര്‍ക്കാര്‍ ഇതുവരെ വായ്‌പയായി നല്‍കിയ 3197.13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റിയശേഷം അതിന്‍മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിതള്ളാനും തീരുമാനിച്ചു.
പദ്ധതിയുടെ ഭാഗമായ മറ്റു പ്രധാന
തീരുമാനങ്ങള്‍ ചുവടെ;
2016 ജൂലൈ ഒന്നുമുതലുളള ഒന്‍പത്‌ ഗഡു ഡി.എ കുടിശ്ശികയില്‍ മൂന്നു ഗഡു ഡി.എ 2021 മാര്‍ച്ചില്‍ നല്‍കും
ഒഴിവുള്ള തസ്‌തികകളുടെ പത്തുശതമാനമെങ്കിലും സ്‌ഥാനക്കയറ്റം നല്‍കുന്നത്‌ പരിഗണിക്കും
ആശ്രിത നിയമനത്തിന്‌ അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്‌ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്‌കയിലേക്ക്‌ പരിഗണിക്കും
ജീവനക്കാരുടെ ശമ്ബള റിക്കവറികള്‍, ബാങ്കുകള്‍, എല്‍.ഐ.സി, കോ-ഓപ്പറേറ്റീവ്‌ ബാങ്കുകള്‍, കെ.എസ്‌.എഫ്‌.ഇ തുടങ്ങിയ സ്‌ഥാപനങ്ങളിലേയ്‌ക്ക് അടയ്‌ക്കുന്നതിനുള്ള ഇനത്തില്‍ 2016 മുതല്‍ കുടിശ്ശികയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും
എല്‍.എന്‍.ജി, സി.എന്‍.ജി, ഇലക്ര്‌ടിക്‌ ബസുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെ.എസ്‌.ആര്‍.ടി.സി.യുടെ കീഴില്‍ രൂപീകരിച്ച കെ.എസ്‌.ആര്‍.ടി.സി സ്വിഫ്‌റ്റ് എന്ന സ്വതന്ത്ര കമ്ബനി ഉടന്‍ ആരംഭിക്കും
പിരിച്ചുവിട്ട താല്‍ക്കലിക വിഭാഗം ഡ്രൈവര്‍, കണ്ടക്‌ടര്‍മാരില്‍ പത്ത്‌ വര്‍ഷത്തിന്‍മേല്‍ സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെ.യു.ആര്‍.ടി.സിയില്‍ സ്‌ഥിരപ്പെടുത്തും
ബാക്കി പത്ത്‌ വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി സ്വിഫ്‌റ്റില്‍ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ പുനരധിവസിപ്പിക്കും
ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രം ഭരണനിര്‍വ്വഹണ ഓഫീസു (14 ഓഫീസുകള്‍) കളുടെ എണ്ണം നിജപ്പെടുത്തും
കെ.എസ്‌.ആര്‍.ടി.സിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്ബനികളുമായി ചേര്‍ന്ന്‌ പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും.

ഇതിലേക്ക്‌ ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും
കിഫ്‌ബിയുമായി സഹകരിച്ച്‌ വികാസ്‌ ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെ.ടി.ഡി.സിയുമായി സഹകരിച്ച്‌ മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്‌സ് ഓണ്‍ വീല്‍സ്‌, ലോജിസ്‌റ്റിക്‌സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കും.