Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യയിൽ മൂന്നാമതൊരു കോവിഡ് വാക്സിൻ കൂടി അംഗീകരിച്ച് വിദഗ്ദ സമിതി

  • Tuesday 13, 2021
  • Anna
General

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാമത്തെ കൊവിഡ് 19 പ്രതിരോധ വാക്സിനു കൂടി അനുമതി നല്‍കി വിദഗ്ധ സമിതി. റഷ്യൻ കമ്പനി വികസിപ്പിച്ച സ്പുട്നിക് 5 വാക്സിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. ഇന്ത്യയിൽ മുൻനിര ഫാര്‍മസ്യൂട്ടിക്കൽ സ്ഥാപനമായ ഡോ. റെഡ്ഡീസ് ആണ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്നതിനിടെ വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമമുണ്ടെന്ന് കേന്ദ്രത്തോട് പരാതിപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് രാജ്യത്ത് മൂന്നാമതൊരു വാക്സിനു കൂടി വിതരണത്തിന് അനുമതി ലഭിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് വാക്സിന് അംഗീകാരം തേടി ഡിസിജിഐയെ സമീപിച്ചത്. 

ഇ​ന്ത്യ​യി​ൽ അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് സ്പു​ട്നി​ക് 5. ഓ​ക്സ്ഫ​ഡ്-​അ​സ്ട്ര​സെ​ന​ക വി​ക​സി​പ്പി​ച്ച സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ്, ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ കോ​വാ​ക്സി​ൻ എ​ന്നീ വാ​ക്സി​നു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തോ​ടെ സ്പു​ട്നി​ക്കി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന അ​റു​പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ.