Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു; അപകടത്തില്‍ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

  • Tuesday 09, 2021
  • KJ
General

കായംകുളം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കരീലക്കുളങ്ങരയ്ക്ക് സമീപം രാമപുരം ഹൈസ്കൂള്‍ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ ആയിരുന്നു അപകടം.

തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ സൈറ മരിയ ഡെന്നി ആണ് മരിച്ചത്. കുഞ്ഞിന് ഒന്നരവയസ് മാത്രമായിരുന്നു പ്രായം. ഡെന്നിയുടെ ഭാര്യ മിന്ന (28), മകള്‍ കൈക്കുഞ്ഞായ ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരന്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഓട്ടോക്കാരന്‍ വീട്ടില്‍ മിഥുന്‍ (30) ഇവരുടെ മാതാവ് ആനി (55) മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവര്‍ക്ക് പരിക്കേറ്റു.

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയി. മിഥുന്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.

മിന്നയും മകള്‍ സൈറയും മുന്‍വശത്താണ് ഇരുന്നത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരില്‍ ഒരു കുടുംബ വീട്ടില്‍ ചടങ്ങില്‍ പങ്കെടുത്ത മടങ്ങുന്നത് വഴി ആയിരുന്നു അപകടം.