Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്.

  • Thursday 25, 2021
  • KJ
General

ലണ്ടന്‍: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതെന്ന് ജഡ്‌ജി സാമുവല്‍ ഗൂസി നിരീക്ഷിച്ചു.
 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചത്. അന്നുമുതല്‍ ഇയാളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയില്‍ തന്നെ നിയമനടപടി നേരിടുന്നത് കൂടുതല്‍ നല്ലതായിരിക്കുമെന്ന് ലണ്ടന്‍ കോടതി വിലയിരുത്തി.
 

അസാന്മാര്‍ഗിമായ രീതിയില്‍ നീരവ് മോദിയുടെ നേതൃത്വത്തില്‍ പണം തിരിമറി നടന്നിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ നല്‍കിയ 16 തരത്തിലുള്ള തെളിവുകള്‍ വിശകലനം ചെയ‌്തുകൊണ്ടാണ് ലണ്ടന്‍ കോടതി ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിയത്.