Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി .

  • Wednesday 27, 2021
  • Anna
General

തിരുവനന്തപുരം: അടുത്ത മാസം സ്കൂള്‍ തുറക്കുന്നതിന്  മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി .

സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങള്‍ ഏതെക്കൊ പഠിപ്പിക്കണം എന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ടൈം ടേബിള്‍ അതാത് സ്കൂളുകള്‍ക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.
‍‍
വലിയ ഇടവേളക്ക് ശേഷം സ്കൂള്‍ തുറക്കുമ്ബോള്‍ ആദ്യം നേരെ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ലെന്നാണ് ‍‌‍തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയില്‍ വിലയിരുത്തും. വിക്ടേഴ്സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്‍്റെ ലോകത്തേക്ക് എത്തിക്കും. ആ രീതിയിലാണ് അക്കാദമിക് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളില്‍ വീഡിയോകള്‍ വഴിയും ഗെയിമുകള്‍ വഴിയുമോക്കെ പാഠഭാഗങ്ങള്‍ കാണിച്ച്‌ കൂട്ടായി ചര്‍ച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കും.

പ്രസന്‍്റ് ടീച്ചര്‍ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്ബരയിലടക്കം കുട്ടിയെ സ്കൂളിലേക്ക് വിടാന്‍ പല രക്ഷിതാക്കള്‍ക്കും പേടിയുണ്ടെന്ന് തെളിഞ്ഞിരുന്നു. ആര്‍ക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളില്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ പരമാവധി കുട്ടികളെ സ്കൂളിന്‍്റെ അന്തരീക്ഷത്തിലേക്ക് എത്തിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് അഭ്യര്‍ത്ഥിച്ചു.