Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസ് ; ഒന്നാം പ്രതി സിപിഐ പഞ്ചായത്തംഗം അറസ്റ്റില്‍.

  • Saturday 17, 2021
  • KJ
General

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് (32) ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡില്‍ എടുത്ത രതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമാണ് രതീഷ്.

ബെവ്കോ, കെറ്റിഡിസി എന്നിവടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. രതീഷും, രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. യുവാക്കളില്‍ നിന്ന് പിരിച്ചെടുത്ത തുക കൂട്ടുപ്രതിയായ ഷാജു പാലിയോട് വഴി സരിതയ്ക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചതായി നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

സരിത എസ് നായര്‍ തങ്ങളെ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദ സന്ദേശവും പരാതിക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോലി നല്‍കാമെന്ന് കാണിച്ച്‌ ഇരുവരില്‍ നിന്നും പണം കൈപറ്റിയത്. ഇരുവര്‍ക്കും പ്രതികള്‍ വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു. രണ്ടാം പ്രതിയായ ഷാജുവിനായി തെരച്ചില്‍ ശക്തമാണ്.